തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുമായും കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സാമ്പത്തികം, കിഫ്ബി, ദേശീയപാത:
കിഫ്ബിയുടെ നിലവിലെ ബാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. കിഫ്ബിയുടെ സാമ്പത്തിക നില (പൊസിഷൻ) കൃത്യമായി പരിശോധിച്ച ശേഷമേ സർക്കാരിന്റെ തുടർ കടമെടുപ്പിൽ തീരുമാനമെടുക്കൂ. ദേശീയപാത സ്ഥലമേറ്റെടുപ്പിനായി സംസ്ഥാനം നൽകുന്ന തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം വഖഫ് വിഷയം:
മുനമ്പം വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഉമീദ് (Umeed) പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്ത വിവരങ്ങൾ പരിശോധിക്കും. വഖഫ് പ്രതിസന്ധിയുടെ പേരിൽ മുനമ്പത്തെ ജനങ്ങളെ ആരെയും അവിടെനിന്ന് ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’:
ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ യാതൊരുവിധ രാഷ്ട്രീയ പ്രതികാരവുമില്ല. പഴയ കേസന്വേഷണത്തിൽ നിരവധി അട്ടിമറികൾ ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥനായ അജിത് കുമാറിൻ്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

