സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം വൈകിട്ട് മൂന്ന് മണിമുതൽ വെബ്സൈറ്റുകളിൽ ലഭ്യമാകും

Kannadiparamba online news
Screenshot

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനത്തിന് ശേഷം വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർത്ഥികളുമാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഹയർ സെക്കൻഡറിയിൽ 77.81 ശതമാനവും വി.എച്ച്.എസ്.ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയശതമാനം.

ഫലം അറിയാൻ സാധിക്കുന്ന വെബ്സൈറ്റുകൾ:

 nammudekeralam.kerala.gov.in

 www.results.hse.kerala.gov.in

 www.prd.kerala.gov.in

 results.kerala.gov.in

 results.digilocker.gov.in

 www.results.kite.kerala.gov.in

 examresults.kerala.gov.in

മൊബൈൽ ആപ്പുകൾ:

 SAPHALAM 2026

 iExaMS-Kerala

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!