ആലക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധകൻ മരിച്ചു. കാർത്തികപുരത്തെ കൊങ്ങോലയിൽ ജോസ് (ജോസഫ് – 77) ആണ് മരിച്ചത്. കഴിഞ്ഞ 29-ന് കാർത്തികപുരം ടൗണിൽ ജോസ് സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ അദ്ദേഹത്തോടൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന ഇല്ലിക്കമുറിയിൽ ജോസിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊങ്ങോലയിൽ ജോസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
ഭാര്യ: ഏലിക്കുട്ടി (താബോർ മുഖാലയിൽ കുടുംബാംഗം).
മക്കൾ: ബെന്നി, ബിന്ദു, ബിജി.
മരുമക്കൾ: സിനി വാഴേപ്പറമ്പിൽ, സുനിൽ തടത്തേൽ, വിൻസന്റ് വടക്കേടത്ത്.
സഹോദരങ്ങൾ: മാത്യു, മേരി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

