ഇന്ധന വിലവർധന: സ്വകാര്യ ബസുടമകളുടെ പ്രതിഷേധ ധർണ ഇന്ന് കണ്ണൂരിൽ

Kannadiparamba online news
Screenshot

കണ്ണൂർ: കുതിച്ചുയരുന്ന ഇന്ധന വിലവർധനവിനെതിരെ ജില്ലയിലെ സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വാഴ്ച) പ്രതിഷേധ ധർണ നടത്തും. വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുൻപിലാണ് ധർണയും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുന്നത്.

ദിനംപ്രതി ഇന്ധനവില വർധിക്കുന്നത് കാരണം ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും, സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ അസാധ്യമായ സാഹചര്യത്തിലാണ് ഈ പ്രതിഷേധമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ നടക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!