നാറാത്ത്: കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനവും കളിയാട്ട മഹോത്സവവും മെയ് 25, 26 (1201 എടവം 11, 12 – തിങ്കൾ, ചൊവ്വ) തിയ്യതികളിൽ ഭക്തിസാന്ദ്രമായി നടക്കും. നാറാത്ത് തൃക്കൺമറ്റം ശിവക്ഷേത്രത്തിനു മുൻവശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൽ വിവിധ താന്ത്രിക ചടങ്ങുകളും തെയ്യക്കോലങ്ങളുടെ കെട്ടിയാട്ടവും നടക്കും. പ്രദേശത്തെ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുന്ന കളിയാട്ട മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

