മുംബൈക്ക് അവസാന മത്സരത്തിലും തോൽവി; രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ പഞ്ചാബ്, കൊൽക്കത്ത ടീമുകൾ പുറത്ത്

Kannadiparamba online news
Screenshot

മുംബൈ: സീസണിലുടനീളം നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസിന് തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും തോൽവി. വാങ്കഡേ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ 30 റൺസിനാണ് രാജസ്ഥാൻ റോയൽസ് മുംബൈയെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ പ്രവേശിച്ചു. ഇതോടെ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഈ മാസം 27ന് നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ടീമിൽ ഒരാൾ പോലും അർധസെഞ്ചറി നേടാതെയാണ് രാജസ്ഥാൻ ഈ വമ്പൻ സ്കോർ പടുത്തുയർത്തിയത്. ധ്രുവ് ജുറേൽ (38), ജോഫ്ര ആർച്ചർ (32), ദസുൻ ശനക (29), യശസ്വി ജയ്സ്വാൾ (27) എന്നിവർ രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മുംബൈക്ക് വേണ്ടി ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റിന് 175 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമയെ (0) ആദ്യ ഓവറിൽ തന്നെ മുംബൈക്ക് നഷ്ടമായി. പവർപ്ലേയിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായ മുംബൈക്കായി പിന്നീട് സൂര്യകുമാർ യാദവ് (42 പന്തിൽ 60), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (15 പന്തിൽ 34), വിൽ ജാക്സ് (18 പന്തിൽ 33) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ജോഫ്ര ആർച്ചറാണ് മുംബൈ ഇന്നിങ്സിനെ തകർത്തത്. നാന്ദ്രെ ബർഗർ, യഷ് രാജ് പുഞ്ച എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!