കണ്ണൂർ പ്രസ് ക്ലബ് ജേർണലിസ്റ്റ് വോളി ലീഗ് ഏഴാമത് സീസൺ മെയ് അവസാന വാരം; സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് സീസൺ ജേർണലിസ്റ്റ് വോളി ലീഗിന്റെ (JVL) സംഘാടക സമിതി രൂപീകരിച്ചു. മെയ് അവസാന വാരമാണ് ടൂർണമെന്റ് നടക്കുക. പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷനായി.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.എം അഖിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ. സതീശൻ നന്ദിയും പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി തുടങ്ങിയ പ്രമുഖർ രക്ഷാധികാരികളായും അഡ്വ. പി ഇന്ദിര ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. സി. സുനിൽകുമാർ (വർക്കിങ് ചെയർ), കെ.എൻ ബാബു (ജനറൽ കൺവീനർ), കബീർ കണ്ണാടിപ്പറമ്പ് (കൺവീനർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!