കോയ്യോട്: കോയ്യോട് സ്വദേശിയും ഇപ്പോൾ ഏച്ചൂരിൽ താമസിക്കുന്നതുമായ മടേയത്ത് യൂസുഫ് (60) നിര്യാതനായി. ഏച്ചൂർ കമാൽ പീടിക ബദർ മസ്ജിദിന് സമീപം വീനസ് ക്ലബ് റോഡിലെ ‘മുട്ടന്റെ വിട’ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്.
മറിയമാണ് ഭാര്യ. ഇർഫാന, ഷർമീന, യൂനുസ് എന്നിവർ മക്കളാണ്. കോയ്യോട് സ്വദേശി നിയാസ്, മാമ്പ സ്വദേശി ദിൽഷാദ് (ഖത്തർ) എന്നിവർ മരുമക്കളാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30-ന് കമാൽ പീടിക ബദർ ജുമാ മസ്ജിദിലും, തുടർന്ന് ഖബറടക്കം കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

