പഴയങ്ങാടി: വെങ്ങരയിൽ വീട്ടമ്മയെയും വളർത്തുമൃഗങ്ങളെയും കടിച്ചു പറിച്ച കുറുക്കന് പേവിഷ ബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇക്കഴിഞ്ഞ18 ന് ശനിയാഴ്ച
പുലർച്ചെയാണ് വെങ്ങര കുതിരുമ്മലിലെ ശോഭ (55)ക്കും സമീപത്തെ മാടൻ ചന്ദ്രൻ്റെ വീട്ടുമുറ്റത്ത് കെട്ടിയ പോത്തിനും മറ്റു വീടുകളിലെ പോത്ത് ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കുമാണ്കുറുക്കൻ്റെ കടിയേറ്റത്. ഇതിനിടെ അക്രമകാരിയായ കുറുക്കനെ ചിലർ തല്ലിക്കൊന്നു പോസ്റ്റ്മോർട്ടത്തിനു കണ്ണൂർജില്ലാ വെറ്റിനറി വിഭാഗത്തിലേക്ക് കൊണ്ടുപോയിരുന്നു ഇവിടെ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധന ഫലത്തിലാണ് കുറുക്കന് പേവിഷ ബാധയുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് കടിയേറ്റ സ്ത്രീക്കും വളർത്തുമൃഗങ്ങൾക്കും പേവിഷ ബാധക്കെതിരെയുള്ള കുത്തിവെയ്പ് നടത്താനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

