ഇരിക്കൂർ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് വികസന കോൺക്ലേവ് സംഘടിപ്പിക്കും

Kannadiparamba online news
Screenshot

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനമായി. ശ്രീകണ്ഠപുരത്ത് ചേർന്ന മുസ്‌ലിം ലീഗ് ഇരിക്കൂർ മണ്ഡലം പ്രവർത്തക സമിതി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.ടി.എ. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കൈക്കൊണ്ട മറ്റ് പ്രധാന തീരുമാനങ്ങൾ:

1. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പോകുന്ന മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. സലാഹുദ്ദീന് യോഗത്തിൽ വെച്ച് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

2. വരാനിരിക്കുന്ന ബലിപെരുന്നാൾ ദിനം ‘പി.ടി.എച്ച് പാലിയേറ്റീവ് ദിനമായി’ ആചരിക്കാനും യോഗം തീരുമാനിച്ചു.

ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ യോഗത്തിന് സ്വാഗതം പറഞ്ഞു. പി.പി. ഖാദർ, പി.എ. ഹൈദ്രോസ് ഹാജി, എ. അഹമ്മദ് കുട്ടി ഹാജി, എൻ.പി. റഷീദ് മാസ്‌റ്റർ, കെ.എം.പി. മുഹമ്മദ് കുഞ്ഞി, അഷ്റഫ്, സി. അബ്ദുൽ ഖാദർ, ഒ.വി. ഹുസൈൻ ഹാജി, സി.പി. മുഹമ്മദ് ദാവൂദ്, കെ.എം. ഇബ്രാഹിം, കെ.കെ.എം. നുച്ചിയാട്, ഉമ്മർ നടുവിൽ, ബി. നാസർ, ഹാരിസ്, പി. നൂറുദ്ദീൻ, വി.പി. മൂസാൻ, അഷ്ഫീർ ഹനീഫ എന്നിവർ പ്രസംഗിച്ചു. ട്രഷറർ വി.എ. റഹീം നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!