ചട്ടുകപ്പാറ: യുവ എഴുത്തുകാരൻ മുഹമ്മദ് റഫായത്ത് (അപ്പൂസ്) രചിച്ച ‘ചോരുന്ന ആകാശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (ഏപ്രിൽ 19, ഞായറാഴ്ച) നടക്കും. രാവിലെ 9.30-ന് ചട്ടുകപ്പാറ ആരൂഢം മിനി ഓഡിറ്റോറിയത്തിലാണ് പ്രകാശന കർമ്മം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ. ടി.പി വേണുഗോപാലൻ പുസ്തകം പ്രകാശനം ചെയ്യും. കവി കെ.വി ജിജിൽ പ്രഥമ പ്രതി ഏറ്റുവാങ്ങും. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. നിജിലേഷ് പറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഷനോജ് എ. സ്വാഗതഭാഷണം നടത്തും.
രാധാകൃഷ്ണൻ പട്ടാനൂർ, പ്രദീപ് കുറ്റ്യാട്ടൂർ, വിനോദ് നമ്പ്രം, ഡോ. ദേവരാജ്, ടി.വി സമീർ മാഷ്, പി.കെ ബഷീർ, കെ.എം ശ്രീകാന്ത്, ബീന എ.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. സജിത്ത് വി. നന്ദി പ്രകാശിപ്പിക്കും. ബാക്ക് ബെഞ്ച് ടീം ആണ് പരിപാടിയുടെ സംഘാടകർ. ഏവരെയും പുസ്തക പ്രകാശന ചടങ്ങിലേക്ക് സവിനയം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

