അഴീക്കോട് മണ്ഡലത്തിലെ കാട്ടാമ്പള്ളി ഗാവ മാപ്പിള യു.പി സ്കൂളിൽ (ബൂത്ത് 93, 94) വോട്ടിംഗ് ആവേശം രാത്രിയിലേക്കും നീളുന്നു. സമയം ഏഴ് മണിയോട് അടുക്കുമ്പോഴും 250-ഓളം പേരാണ് വോട്ട് ചെയ്യാനായി കാത്തുനിൽക്കുന്നത്.
രാത്രി വൈകിയും വോട്ട് ചെയ്യാൻ നിൽക്കുന്നവർക്ക് ആവേശമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷും യു.ഡി.എഫ് സ്ഥാനാർത്ഥി കരീം ചേലേരിയും ഇപ്പോൾ ബൂത്തിൽ നേരിട്ട് എത്തിയിട്ടുണ്ട്. ഇരു സ്ഥാനാർത്ഥികളും വോട്ടർമാർക്കൊപ്പം അവിടെ തുടരുകയാണ്.
6 മണിക്ക് ഗേറ്റ് അടച്ചപ്പോൾ ഉള്ളിലുണ്ടായിരുന്ന എല്ലാവർക്കും ടോക്കൺ സ്ലിപ്പ് നൽകിയിട്ടുണ്ട്. ഇവർക്കെല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. വോട്ടിംഗ് അവസാനിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്നാണ് വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

