തളിപ്പറമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നാളെ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും

Kannadiparamba online news
Screenshot

കൊളച്ചേരി: തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ നാളെ (തിങ്കളാഴ്ച) പര്യടനം നടത്തും.

രാവിലെ 9 മണിക്ക് പാമ്പുരുത്തിയിൽ നിന്നാണ് പര്യടനത്തിന് തുടക്കമാവുക. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി പര്യടനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് കമ്പിൽ ടൗണിൽ നടക്കുന്ന പര്യടന സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിന് മുന്നോടിയായി വൈകുന്നേരം 6 മണിക്ക് നിരവധി ബൈക്കുകളുടെയും, മെഗാ ദഫ്, ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ കൊളച്ചേരിമുക്കിൽ നിന്നും കമ്പിൽ ടൗണിലേക്ക് സ്ഥാനാർത്ഥിയെ സ്വീകരിച്ചാനയിക്കും. ഇതിനുപുറമെ യു.ഡി.വൈ.എഫ് (UDYF) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലി വൈകുന്നേരം 5.30-ന് ചേലേരിമുക്കിൽ നിന്നും ആരംഭിക്കും.

പര്യടന സമയം:

• 09.00 AM – പാമ്പുരുത്തി (ഉദ്ഘാടനം)

• 10.00 AM – പാട്ടയം

• 10.30 AM – എടക്കൈ

• 11.00 AM – ചേലേരി യു.പി സ്കൂൾ

• 11.15 AM – കൊളച്ചേരിപറമ്പ്

• 11.30 AM – കൊളച്ചേരി മുക്ക്

• 12.00 PM – കരിങ്കൽകുഴി

• 12.30 PM – പെരുമാച്ചേരി

• 01.00 PM – കോടിപ്പൊയിൽ

• 01.30 PM – പള്ളിപ്പറമ്പ്

• 02.30 PM – കായച്ചിറ

• 03.00 PM – ദാലിൽ പള്ളി

• 03.30 PM – നൂഞ്ഞേരി ഉന്നതി

• 04.00 PM – കയ്യങ്കോട്

• 04.30 PM – കാരയാപ്പ്

• 05.00 PM – പയ്യാറച്ചിറ

• 05.30 PM – ചേലേരി മുക്ക്

• 06.00 PM – കമ്പിൽ (സമാപനം)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!