അഴീക്കോട് മണ്ഡലം കെ.എം.സി.സി ഖത്തർ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Kannadiparamba online news

ദോഹ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കെ.എം.സി.സി ഖത്തർ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ഷഫീഖ് മാങ്കടവിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മുൻ സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ ഉദ്ഘാടനം ചെയ്തു. നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകമാണെന്നും അഴീക്കോട് മണ്ഡലത്തിലെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം വിലയിരുത്തി.

ജില്ലാ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മാങ്കടവ്, ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ജില്ലാ ട്രഷറർ ഹാഷിം നിർവേലി, ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാട്ടൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മുഹ്‌സിൻ കെ.വി. സ്വാഗതവും മണ്ഡലം ട്രഷറർ സലിം പുന്നക്കൽ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!