അഡ്വ. ടി.ഒ. മോഹനന്റെ പ്രചാരണാർത്ഥം മഹിളാ കോൺഗ്രസ് വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു; ‘ഇന്ദിര ഗ്യാരണ്ടികൾ’ ഉയർത്തിക്കാട്ടി യു.ഡി.എഫ്

Kannadiparamba online news

കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ. മോഹനന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എളയാവൂർ, കണ്ണൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ നയിച്ച വാഹന പ്രചാരണ ജാഥ മുണ്ടേരി മൊട്ടയിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് മുന്നോട്ട് വെക്കുന്ന ‘ഇന്ദിര ഗ്യാരണ്ടികൾ’ മേയർ ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്ര, കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാസം 1,000 രൂപ സഹായം, 3,000 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷൻ, കുടുംബത്തിന് 25 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഈ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും, വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങാതെ അവ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി. കണ്ണൂരിന്റെ വികസനത്തിന്‌ അഡ്വ. ടി.ഒ. മോഹനനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

കണ്ണൂർ, എളയാവൂർ എന്നിവിടങ്ങളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, കണ്ണൂർ കോർപറേഷൻ മുൻ മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉഷ അരവിന്ദ്, കെ.പി. പദ്മിനി ടീച്ചർ, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. ഗിരിജ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ പദ്മജ എൻ.പി, അജിത ശ്രീനിവാസ്, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി. ഷെമീമ, സി.എം.പി ജില്ലാ കമ്മിറ്റി അംഗം അജിത പ്രസാദ്, രേഷ്മ കെ.കെ, ഗീത സുരേഷ്, ഫാത്തിമ പി.പി, രജനി കെ, ശ്രീജ ആരംഭൻ തുടങ്ങിയവർ സംസാരിച്ചു.

പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനം താണയിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രമാനന്ദ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫർഹാൻ മുണ്ടേരി, വനിതാ ലീഗ് അംഗങ്ങളായ ശബീന കെ, സബ്രീന തുടങ്ങിയവർ സമാപന ചടങ്ങിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!