ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; തലശ്ശേരി സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.6 കോടി രൂപ

Kannadiparamba online news
Screenshot

കണ്ണൂർ: ഫേസ്ബുക്കിലെ പരസ്യം കണ്ട് ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയിൽ നിന്നും 1,60,95,000 രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലശേരി ചിറക്കരയിലെ ‘ഗംഗ’യിൽ കെ.കെ. ജഗീഷിൻ്റെ (50) പരാതിയിലാണ് പോലീസ് നടപടി.

ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം ഇദ്ദേഹത്തിൽ നിന്നും പണം തട്ടിയത്. 2026 ഫെബ്രുവരി 13 മുതൽ മാർച്ച് 21 വരെയുള്ള കാലയളവിൽ പലതവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,60,95,000 രൂപ നിക്ഷേപിച്ചുവെന്ന് പരാതിയിൽ പറയുന്നു. നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇദ്ദേഹം സൈബർ പോലീസിനെ സമീപിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!