കോൺഗ്രസും ലീഗും ആത്മബന്ധമുള്ള കൂടപ്പിറപ്പുകൾ; യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനം പാപ്പിനിശ്ശേരിയിൽ ആരംഭിച്ചു

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: കോൺഗ്രസും മുസ്ലിം ലീഗും കേവലം ഘടകകക്ഷികളല്ല, അരനൂറ്റാണ്ടിന്റെ ആത്മബന്ധമുള്ള കൂടപ്പിറപ്പുകളാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ. അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പാപ്പിനിശ്ശേരി പഞ്ചായത്ത് പര്യടനം തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ആത്മബന്ധത്തിന്റെ അർത്ഥത്തിലുമാണ് മുസ്ലിം ലീഗ് നേതാവായ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജീവമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലം വികസനമുരടിപ്പിലൂടെയാണ് അഴീക്കോട് മണ്ഡലം കടന്നുപോയതെന്നും, വികസനം നടന്നത് ഫ്ലക്സ് ബോർഡുകളിൽ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. അടിയുറച്ച മതേതരവാദിയും ജീവകാരുണ്യ പ്രവർത്തകനുമായ അഡ്വ. കരീം ചേലേരിയെ പ്രതിനിധിയായി ലഭിക്കുന്നത് മണ്ഡലത്തിന് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത് ടി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.കെ. മൊയ്തീൻ, ജാഫർ പാപ്പിനിശ്ശേരി, ടി. ചന്ദ്രൻ, പ്രജിത്ര എന്നിവർ സംസാരിച്ചു. തുരുത്തിയിലെ ഉദ്ഘാടനത്തിന് ശേഷം വടേശ്വരം അമ്പലം, പാപ്പിനിശ്ശേരി പഞ്ചായത്ത്, വേളാപുരം, മാധവൻ പീടിക, വിളക്കണ്ടം, ലിജിമ ജംഗ്ഷൻ, ബാപിക്കാൻ തോട് അങ്കനവാടി, ബോട്ട് ജട്ടി, നൂർ മസ്ജിദ്, പാപ്പിനിശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഇന്നത്തെ പര്യടനം മുണ്ടയാട്ട് കോട്ടത്ത് സമാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!