കരിങ്കൽക്കുഴി: കരിങ്കൽക്കുഴിയിലെ മുല്ലക്കൊടി ബാങ്ക് ശാഖയുടെ മതിലിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ. ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ പോസ്റ്റ് പൂർണ്ണമായും ചെരിഞ്ഞ നിലയിലാണുള്ളത്.
രണ്ട് ഭാഗത്തേക്കും വലിച്ചിരിക്കുന്ന വൈദ്യുതി ലൈനുകളുടെ ബലത്തിൽ മാത്രമാണ് പോസ്റ്റ് ഇപ്പോൾ നിൽക്കുന്നത്. കാറ്റോ മഴയോ ഉണ്ടായാൽ ലൈൻ പൊട്ടി പോസ്റ്റ് താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. തിരക്കേറിയ ഈ ഭാഗത്ത് ഇത് വലിയ അപകടഭീഷണി സൃഷ്ടിക്കുന്നു.
വൈദ്യുതി തൂണ് സുരക്ഷിതമായി ഉറപ്പിച്ചു നിർത്താനോ അപകടാവസ്ഥ ഒഴിവാക്കാനോ കെ.എസ്.ഇ.ബി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

