കർഷകസംഘം ഓഫീസും കോടിയേരി സ്മാരക ഹാളും നാളെ ഉദ്ഘാടനംചെയ്യും

Kannadiparamba online news

കണ്ണൂർ : കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസും കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളും ബുധനാഴ്ച ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കാൽടെക്സിന് സമീപം വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഹാൾ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണനും നവീകരിച്ച ഓഫീസ് വൈസ്‌ പ്രസിഡന്റ്‌ ഇ.പി. ജയരാജനും ഉദ്‌ഘാടനംചെയ്യും.

കോടിയേരിയുടെ ഫോട്ടോ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും ആദ്യകാല നേതാക്കളുടെ ഫോട്ടോ സംസ്ഥാന പ്രസിഡന്റ്‌ എം. വിജയകുമാറും അനാച്ഛാദനംചെയ്യും. മുൻകാല നേതാക്കളെ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആദരിക്കും.

തുടർന്ന്‌ കെ.എസ്‌.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന്‌ സമീപം പൊതുയോഗം ചേരും. ജില്ലാ പ്രസിഡന്റ്‌ പി. ഗോവിന്ദൻ, സെക്രട്ടറി എം. പ്രകാശൻ, ട്രഷറർ എം.സി. പവിത്രൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!