എൽഡിഎഫ് സ്ഥാനാർത്ഥി ടി. ഐ. മധുസൂദനന് നാടെങ്ങും ഉജ്ജ്വല വരവേൽപ്പ്.

Kannadiparamba online news

പയ്യന്നൂർ : പയ്യന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനൻ തിരഞ്ഞെടുപ്പ് പര്യടനത്തിൽ നാടെങ്ങും ഉജ്ജ്വല വരവേൽപ്പ്.
വെള്ളൂർ നോർത്ത് ഖാദി കേന്ദ്രത്തിൽ തൊഴിലാളികൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഖാദി മേഖല നേരിടുന്ന പ്രതിസന്ധിയും പ്രയാസങ്ങളും തൊഴിലാളികൾ പങ്കുവെച്ചു.
വെള്ളോറ യുപി സ്കൂൾ,
കക്കറ ഗവ. ഗാന്ധി സ്മാരക യുപി സ്കൂൾ, കരിപ്പാൽ യുപി സ്കൂൾ,
വെള്ളക്കാട് എൻഎഎം എഎൽപി സ്കൂൾ എന്നിവിടങ്ങളിൽ കുട്ടികളുമായും അധ്യാപക – അനധ്യാപകരുമായും സൗഹൃദം പങ്കിടുകയും വോട്ടഭ്യർത്ഥിക്കുകയും
കക്കറ ഖാദി കേന്ദ്രം, കായപ്പൊയിൽ ഖാദി കേന്ദ്രം, പെരുമ്പടവ് അതിഥി മന്ദിരം എന്നിവിടങ്ങളും സന്ദർശിച്ചു.
മാതമംഗലം കുറ്റൂരിൽ പരേതനായ എം കെ കുഞ്ഞപ്പൻ്റെ കുടുംബം
അസുഖം മൂലം കിടപ്പിലായ കെ വി ഗോവിന്ദൻ, മുൻ ലോക്കൽ സെക്രട്ടറി
കെ സി നാരായണൻ എന്നിവരെയും സന്ദർശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!