തളിപ്പറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണം ഊർജ്ജിതമാകുന്നു; പി.കെ. ശ്യാമള ടീച്ചറുടെ മണ്ഡല പര്യടനത്തിന് ബുധനാഴ്ച തുടക്കമാകും

Kannadiparamba online news

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ബുധനാഴ്ച (മാർച്ച് 25) തുടക്കമാകും. ആറു ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തിൽ എൺപതിലേറെ കേന്ദ്രങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കും. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി എട്ടു മണി വരെയാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്.

പര്യടന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

• മാർച്ച് 25 (ബുധനാഴ്ച): വൈകുന്നേരം 3 മണിക്ക് വാണിയങ്കരയിൽ നിന്നും ആരംഭിച്ച് വിവിധ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 8 മണിക്ക് വടക്കാഞ്ചേരിയിൽ സമാപിക്കും.

• മാർച്ച് 26 (വ്യാഴാഴ്ച): വൈകുന്നേരം 3 മണിക്ക് ചൂളിയാട് ചെപ്പന കൊഴുമ്മലിൽ നിന്നാരംഭിച്ച് രാത്രി 8.15 ന് ചെമ്മാടത്ത് സമാപിക്കും.

• മാർച്ച് 27 (വെള്ളിയാഴ്ച): വൈകുന്നേരം 3 മണിക്ക് എളമ്പേരത്തു നിന്നാരംഭിച്ച് രാത്രി 8 മണിക്ക് മുക്കുന്നിൽ സമാപിക്കും.

• മാർച്ച് 28 (ശനിയാഴ്ച): വൈകുന്നേരം 3 മണിക്ക് പറശ്ശിനി റോഡിൽ നിന്നാരംഭിച്ച് കൊളച്ചേരി, മയ്യിൽ വഴിയുള്ള സ്വീകരണങ്ങൾക്ക് ശേഷം 8.45 ന് ചേലേരിമുക്കിൽ സമാപിക്കും.

• മാർച്ച് 29 (ഞായറാഴ്ച): വൈകുന്നേരം 3 മണിക്ക് കീഴാറ്റൂരിൽ നിന്നാരംഭിച്ച് രാത്രി 8 മണിക്ക് കൂവോട് സമാപിക്കും.

• മാർച്ച് 30 (തിങ്കളാഴ്ച): വൈകുന്നേരം 3 മണിക്ക് പനക്കാട് നിന്നാരംഭിച്ച് വിവിധ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 8.15 ന് വെള്ളിക്കീലിൽ സമാപിക്കും.

മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ ഈ പര്യടന പരിപാടികൾ എൽ.ഡി.എഫ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!