ചേലേരി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് എൽ.ഡി.എഫ് ചേലേരി ലോക്കൽ കൺവൻഷൻ വൈദ്യർക്കണ്ടിയിൽ നടന്നു. കൺവൻഷൻ മുതിർന്ന നേതാവ് ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി. സുരേന്ദ്രൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.വി. പവിത്രൻ, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെയും കൺവൻഷനിൽ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: പി. സുരേന്ദ്രൻ മാസ്റ്റർ (ചെയർമാൻ), അഷറഫ് കയ്യാങ്കോട് (വൈസ് ചെയർമാൻ), കെ. അനിൽകുമാർ (കൺവീനർ), പി.വി. ശിവദാസൻ (ജോയിന്റ് കൺവീനർ).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

