എളയാവൂർ സി.എച്ച് സെന്ററിന് ഗ്രീൻ വോയിസ് കൂട്ടായ്മയുടെ കാരുണ്യം; വാട്ടർ ടാങ്ക് കൈമാറി

Kannadiparamba online news

എളയാവൂർ: എളയാവൂർ സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകി ഗ്രീൻ വോയിസ്‌ കൂട്ടായ്മയുടെ സ്നേഹോപഹാരം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രീൻ വോയിസ്‌ കൂട്ടായ്മ സി.എച്ച് സെന്ററിന് വാട്ടർ ടാങ്ക് നൽകി.

ചടങ്ങിൽ ഗ്രീൻ വോയിസ് ഗ്രൂപ്പ്‌ അഡ്മിൻ സി.പി. ഷക്കീർ സാഹിബിൽ നിന്നും സി.എച്ച് സെന്റർ ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് വാട്ടർ ടാങ്ക് ഏറ്റുവാങ്ങി.

ചടങ്ങിൽ ഗ്രീൻ വോയിസ് ഗ്രൂപ്പ്‌ അഡ്മിന്മാരായ സമീർ കീർത്തി, ഐ.ടി.എസ്. ഇസ്മായിൽ, നൂറുദ്ദീൻ മണിക്കുന്നുമ്മൽ, എളയാവൂർ മഹല്ല് ഖത്തീബ് തമീം ഷറഫുദ്ദീൻ ബാഖവി, സെന്റർ ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, എൻ. അബ്ദുള്ള, പി. പക്കർ തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!