വളപട്ടണം : പൊതു സ്ഥലത്ത് ചേരിതിരിഞ്ഞ് പരസ്പരം തമ്മിലടിച്ച ഇതര സംസ്ഥാനക്കാരായ ഏഴുപേരെ പിടികൂടി പോലീസ് കേസെടുത്തു . ബിഹാർ ബസന്ത് പൂർഎം.ഡി. മിൻഹാസ് ആലം(29), ബിഹാർ പൂർണിക സ്വദേശി ഇംതാസ് (25), ബിഹാർ മാദേപുരയിലെ എം.ഡി. മുസ്ത്കിം (30), മുഹമ്മദ് മുർത്തേജ്(20), എം ഡി മുജാഹിർ (27), എം.ഡി. സാദിഖ് അസ്ലം (19), എം.ഡി. ഇന്ദസാർ (19) എന്നിവരെയാണ് എസ്.ഐ. വി.ആർ. അരുണും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 7.45 മണിയോടെ അഴീക്കോട് മൂന്നു നിരത്ത് ബസ് സ്റ്റോപ്പിന് സമീപം വെച്ച് പ്രതികൾ തമ്മിലടി കൂടുന്നതിനിടെയാണ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

