തീവണ്ടിക്ക് നേരെ കല്ലേറ്

Kannadiparamba online news

പഴയങ്ങാടി. പഴയങ്ങാടിയിൽ തീവണ്ടിക്ക് നേരെ വീണ്ടും കല്ലേറ്. റെയിൽവേ സ്റ്റേഷന് സമീപം മാവേലി എക്സ്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്.ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു.സംഭവം.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് സ്റ്റേഷൻ വിട്ടതിന് ശേഷമാണ് എസ് ത്രീ ,എസ് ഫോർ കോച്ചുകൾക്ക് നേരെ വലിയ കല്ലുകൾ പതിച്ചത്.കല്ലേറിൽ ഗ്ലാസ് തകർന്ന് തീവണ്ടിക്ക് അകത്തേക്ക് കല്ല് പതിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവെ പോലീസ് അന്വേഷണം തുടങ്ങി.ദിവസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ പഴയങ്ങാടിയിൽ തീവണ്ടിക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!