തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കാര്യാമ്പലം അബിദാസ് സ്വദേശി പി. മുഹമ്മദ് അഫ്രാസിനെ (23) യാണ് എസ്.ഐ. പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്ന് സംയുക്തമായി പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 27.07 ഗ്രാം എം.ഡി.എം.എ മുഹമ്മദ് അഫ്രാസിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നെത്തിച്ച ഈ മയക്കുമരുന്ന് കൂത്തുപറമ്പ് സ്വദേശിയായ റിഷിൻ എന്നയാൾക്ക് കൈമാറാനാണ് താൻ കൊണ്ടുവന്നതെന്നാണ് പിടിയിലായ യുവാവ് പോലീസിന് നൽകിയ മൊഴി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

