കണ്ണൂർ: കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതിയുടെ ആഭിമുഖ്യത്തിൽ ‘കലാസമിതി – കലാകാര സംഗമം’ സംഘടിപ്പിക്കുന്നു. മാർച്ച് 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സംഗമം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ അക്കാദമിയിൽ അഫിലിയേഷൻ ഉള്ള 10 കലാസമിതികൾക്ക് മികച്ച പ്രകടനത്തിനുള്ള (Best Performance) അവാർഡ് നൽകും. കൂടാതെ കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ 14 മുതിർന്ന നാടക കലാകാരന്മാരെ ചടങ്ങിൽ വെച്ച് ആദരിക്കും.
കേന്ദ്ര കലാസമിതി പ്രസിഡന്റ് ടി. വേണുഗോപാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറയും. അക്കാദമി നിർവാഹകസമിതി അംഗം രാജ്മോഹൻ നീലേശ്വരം, പു.ക.സ സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ, ജവഹർ ലൈബ്രറി സെക്രട്ടറി എം. രത്നകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രശസ്ത നാടൻപാട്ട് കലാകാരി പൊന്നാമ്പലയുടെ നാടൻപാട്ട് അരങ്ങേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

