മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു, 3 പേർക്ക് പരുക്ക്; കണ്ണൂരിൽ എഎസ്ഐയെ പിടികൂടി നാട്ടുകാർ

Kannadiparamba online news
Screenshot

കണ്ണൂർ : മദ്യപിച്ച് കാറോടിച്ച പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ് ഐ രജിത്താണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് എഎസ്.ഐ. രജിത്തിനെ സസ്പെൻഡ് ചെയ്തു.

ഇക്കഴിഞ്ഞ 21-നാണ് KL 13 AB 2790 നമ്പർ കാറോടിച്ച് എ.എസ്. ഐ അപകടമുണ്ടാക്കിയത്. റസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന പന്ന്യന്നൂർ സ്വദേശിനിയും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിനിയുമായ സ്വാതി, സമീപത്തെ ഹോട്ടലിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളായ ഹവാസ് അലി, റോക്കിബുൾ എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

അപകടത്തെ തുടർന്ന് സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രജിത്തിനെ സമീപത്തുണ്ടായിരുന്നവർ പിടികൂടുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചതായുമാണ് റിപ്പോർട്ട്. സംഭവത്തിൽ വകുപ്പുതല നടപടിയുടെ ഭാഗമായാണ് എസ്.ഐ. രജിത്തിനെ സസ്പെൻഡ് ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!