കണ്ണൂർ: കടബാധ്യതയെ തുടർന്ന് ക്ഷീരകർഷകൻ ജീവനൊടുക്കി. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട്(68) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ബാങ്കിൽ നിന്ന് ജംപ്തി നോട്ടീസ് കിട്ടിയിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പറയുന്നത്. കേരള ബാങ്കിൽ രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആൽബർട്ട്, കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

