പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുന്നു; ജനങ്ങളുടെ ദുരിതമകറ്റാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് അഡ്വ. അബ്ദുൾ കരീം ചേലേരി.

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. അബ്ദുൾ കരീം ചേലേരി. ഒരു മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പറഞ്ഞാണ് പ്രവൃത്തി ആരംഭിച്ചതെന്നും, എന്നാൽ പാലം അടച്ചിട്ട് 40 ദിവസമായിട്ടും നിർമ്മാണത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് നാട്ടുകാരെ കടുത്ത യാത്രാദുരിതത്തിലാഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തിൽ ഇടപെട്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിക്കുകയും ചീഫ് എഞ്ചിനീയറുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തൊഴിലാളികളുടെ എണ്ണം അടിയന്തരമായി കൂട്ടണമെന്നും, വരുന്ന ഏപ്രിൽ ആദ്യ വാരമെങ്കിലും പണി പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും അബ്ദുൾ കരിം ചേലേരി ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!