കണ്ണൂർ: അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുകയും തരംതിരിക്കാതെ കത്തിക്കുകയും ചെയ്തതിന് കണ്ണൂർ തെക്കി ബസാറിലെ ബി.എസ്.എൻ.എൽ (BSNL) ഭവന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. ജൈവ-അജൈവ മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടിയിട്ട് കത്തിച്ചതിനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി.
ടെലഫോൺ ഭവൻ സമുച്ചയത്തിന്റെ പിറകുവശത്തായി ഇരുമ്പുകമ്പികൾ കൊണ്ട് പ്രത്യേക നിർമ്മിതിയുണ്ടാക്കിയാണ് മാലിന്യം കത്തിക്കുന്നതെന്ന് സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. ഇതിനുപുറമെ, കെട്ടിടത്തിന്റെ പരിസരത്ത് ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകൾ ഉൾപ്പെടെയുള്ള അപകടകരമായ മാലിന്യങ്ങളും അജൈവ മാലിന്യങ്ങൾക്കൊപ്പം അലക്ഷ്യമായി കൂട്ടിയിട്ടിരുന്നു.
മാലിന്യം കത്തിക്കാനായി സ്ഥാപിച്ച ഇരുമ്പ് നിർമ്മിതി ഉടനടി പൊളിച്ചു മാറ്റാൻ സ്ക്വാഡ് അധികൃതർക്ക് കർശന നിർദേശം നൽകി. നഗരപാലിക ആക്ട് 335 അനുസരിച്ച് 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷനും ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം പ്രവീൺ പി.എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഫിയാസ് ആർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

