പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമം രണ്ടുസി.പി.എം പ്രവര്‍ത്തകർ അറസ്റ്റിൽ

Kannadiparamba online news
Screenshot

പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ നേതാവ് ഷജീര്‍ ഇക്ബാലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെപോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി ഇൻസ്പെക്ടറെയും പോലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ടു സി പി എം പ്രവർത്തകർ അറസ്റ്റിൽ. കൊഴുമ്മൽ പ്രാന്തംച്ചാലിലെ സി.വി. വിഷ്ണുപ്രസാദ് (28), പെരിങ്ങോം പെരിന്തട്ടയിലെ നിധിൻ (34) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എസ്.ഐ. സവ്യസാചി അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. 15
സി.പി.എം പ്രവര്‍ത്തകരുടെ പേരിലാണ് പെരിങ്ങോം പോലീസ്കേസെടുത്തിരുന്നത്. വധശ്രമ കേസിൽ പ്രതിയായ പെരളം കൊഴുമ്മലിലെ സി. വി. വിഷ്ണുപ്രസാദിനെ പോലീസ് പിടികൂടിയ വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയാണ് സംഭവം. ഇൻസ്പെക്ടരുടെ
യൂണിഫോമിൽ കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത സംഭവത്തിൽസിധിന്‍, നിധിന്‍, രാധാകൃഷ്ണന്‍, മനീഷ്, അറസ്റ്റിലായ പ്രതി സി.വി.വിഷ്ണുപ്രസാദ്(28) എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പ്രവര്‍ത്തകരുടെയും പേരിലാണ് കേസെടുത്തിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!