രാമേശ്വരം – മംഗളൂരു – എക്സ്പ്രസ്സിന് കണ്ണൂരിൽ വരവേൽപ്പ്.

Kannadiparamba online news

കണ്ണൂർ: ഉത്തര മലബാറുകാരുടെ ചിരകാല അഭിലാഷമായ പുതുതായി അനുവദിച്ച രാമേശ്വരം – മംഗളൂരു (06621 ) ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് . കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി. ട്രെയിൻ 6.43 ന് കണ്ണൂരിലെത്തി.ലോക്കോ പയലറ്റ് കെ.വി.ബിബിൻ, അസി. ലോക്കോ പയലറ്റ് കെ.വി.നിധിൻ എന്നിവരെ എൻ.എം.ആർ.പി.സി. ഭാരവാഹികൾ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. പാമ്പൻ പാലത്തിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് യാത്രക്കാർ ആഹ്ലാദം പങ്കിട്ടു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
ചെന്നെ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി,എൻ.എം.ആർ.പി.സി.ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ,കോ- ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത്,കെ.മോഹനൻ ,അഷ്റഫ് പാറക്കണ്ടി,എം.ജയരാജൻ,കെ.ഷനിൽ ,പി.വി.ഷൗക്കത്തലി, പി.മുഹമ്മദ് ഹാഷിം,സൗമി ഇസ ബൽ,എ.വി.ഗോപാലകൃഷ്ണൻ , ടി.കെ. ഗീതമ്മ തുടങ്ങിയവർ നേതൃത്വം നൽകി. ട്രൈയിൻ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രൈയിൻ മംഗളൂരു യാത്ര അവസാനിപ്പിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!