പയ്യന്നൂർ :ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ അന്നൂരിലെ യുവ എഞ്ചിനീയർ ഹരിമുരളി(അപ്പൂസ്)(27) നെ ബന്ധു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രസികൻ എന്ന സിനിമയിലൂടെ ദിലീപിന്റെ കൂടെയും അണ്ണൻ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി.
സഹോദരൻ: ശ്രീമുരളി (സോഫ്റ്റ് വെയർ എഞ്ചിനീയർ). ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

