മാതൃകയായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് ജനപ്രതിനിധികൾ; ഹോണറേറിയം ഐ.ആർ.പി.സിക്ക് സംഭാവന നൽകി

Kannadiparamba online news

എടക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾ. തങ്ങളുടെ ഹോണറേറിയത്തിൽ നിന്നും സ്വരൂപിച്ച തുക പ്രതിനിധികൾ ഐ.ആർ.പി.സി (IRPC) യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിജു ഈ തുക സി.പി.ഐ.എം എടക്കാട് ഏരിയാ സെക്രട്ടറി എം.കെ. മുരളിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചുനടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രസീത കെ.വി, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീധരൻ സംഘമിത്ര, മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. അർഹരായവരിലേക്ക് സഹായമെത്തിക്കാനുള്ള ഐ.ആർ.പി.സിയുടെ പ്രവർത്തനങ്ങൾക്ക് വലിയൊരു പിന്തുണയാണ് ജനപ്രതിനിധികളുടെ ഈ ഇടപെടൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!