വീടിൻ്റെ ടെറസിൽ നിന്നും വീണ് പരുക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു

Kannadiparamba online news
Screenshot

കൂത്തുപറമ്പ് : വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ കോളേജ് ജീവനക്കാരിയായ യുവതി മരണമടഞ്ഞു.
കൂത്തുപറമ്പ് സീക്ക് കോളജ് ജീവനക്കാരി പാറാലിലെ സജിമ കാരായി (42)യാണ് മരിച്ചത്.ഇന്നലെ രാത്രി വീടിന്റെ ടെറസിൽ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രൻ്റെ ഭാര്യയാണ്.
മക്കൾ: സജിത്രൻ (വിദ്യാർഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി റാണിജയ് സ്കൂൾ, നിർമലഗിരി). ഗംഗാധരൻ്റെയും ശകുന്തളയുടെയും മകളാണ്.
സഹോദരങ്ങൾ:സജീഷ്, സജിന
സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 4ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!