കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Kannadiparamba online news

കണ്ണൂർ: ചാലോട്
മൂലക്കരിയിൽ വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മുട്ടന്നൂർ സ്വദേശി പി സുകുമാരനാ (59)ണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30 ന് പൊറോറ നിദ്രാലയത്തിൽ. മൂലക്കരിയിലെ സ്വകാര്യ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. മൂലക്കരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറിടിച്ച് ചൊവ്വാഴ്ച സന്ധ്യയ്ക്കായിരുന്നു അപകടം.

മാതാവ്: പിലാക്കാൽ ജാനകി. പിതാവ്: പരേതനായ നാരായണൻ.
ഭാര്യ: ഷൈല (കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്ത്‌ ഹരിത കർമ സേനാംഗം). മക്കൾ: അഞ്ജു, സുജിന. മരുമക്കൾ: ശരത് (ഉളിക്കൽ), ജോജു (മുട്ടന്നൂർ). സഹോദരങ്ങൾ: സരോജിനി (കോവൂർ), ചന്ദ്രൻ (മുട്ടന്നൂർ). മന്ദിരത്തിൽ പൊതുദർശനം. തുടർന്ന് വീട്ടിൽ. ഉച്ചക്ക് ഒന്നിന് മുട്ടന്നൂർ ഏകെജി മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!