മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു.

Kannadiparamba online news

കണ്ണൂർ : മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു.
ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു . മഹിള കോൺഗ്രസ് ‘ജില്ല പ്രസിഡണ്ട് ശ്രീജ മoത്തിലിൻ്റെ നേതൃത്വത്തിൽ ഡി സി സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാൽടെക്സ് കെ എസ് ആർ ടി സി സ്റ്റാൻഡിൽ സമാപിച്ചു. ഡി സി സി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു സ്ത്രീകളെ അപമാനിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന സർക്കാരിൻ്റെ നിലപാടും കപടമാണ് സ്ത്രീ സുരക്ഷ എന്ന് പറഞ്ഞ് നടക്കുന്ന മുഖ്യമന്തിയും സ്ത്രീവിരുദ്ധ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും മന്ത്രി ഗണേഷിന് സംരക്ഷണം നൽകുകയും ചെയ്യുന്നു മന്ത്രിപത്നിക്ക് പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു
ശ്രീജ മഠത്തിൽ അദ്ധ്യക്ഷതവഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ് , ജില്ലാ വൈസ് പ്രസിഡൻ്റ് പുഷ്പലത കെ.എൻ , ജില്ല ജനറൽ സെക്രട്ടറി കെ.പി.പത്മിനി , ബ്ലോക്ക് പ്രസിഡൻ്റുമാരായ പത്മജ. എന്‍. പി,ഉഷാകുമാരി കെ , മോഹിനി കെ വി, ഷിനോ പി , ഗീത ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!