കണ്ണൂർ: ന്യായമായ വേതനത്തിനായി സമരം ചെയ്യുന്ന നഴ്സുമാർക്ക് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കണ്ണൂർ ബേബി മെമ്മോറിയൽ, ആസ്റ്റർ മിംസ് തുടങ്ങിയ ആശുപത്രികൾക്കു മുന്നിൽ തുടരുന്ന നഴ്സുമാരുടെ സമരപ്പന്തലിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനമായി എത്തിയാണ് പിന്തുണയറിയിച്ചത്.
ആതുരസേവന രംഗത്ത് രാപ്പകൽ അധ്വാനിക്കുന്ന നഴ്സുമാരുടെ സമരത്തെ മാന്യമായി പരിഹരിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറാകണമെന്നും, സമരത്തെ അടിച്ചമർത്താനുള്ള ഏത് ശ്രമങ്ങളെയും ശക്തമായി എതിർക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കി.
ഐക്യദാർഢ്യ സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, ട്രഷറർ ഷബീർ എടയന്നൂർ, വൈസ് പ്രസിഡണ്ട് ഷാകിർ ആഡൂർ, ഫായിസ് തങ്ങൾ, അഷ്ഫീർ ചെങ്ങളായി, ദാവൂദ് മാമ്പ, മെഡിഫെഡ് ജില്ലാ കൺവീനർ സഹൽ, റഷീദ് പടന്ന തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

