കണ്ണൂർ: കണ്ണൂർ ആശുപത്രി–അഞ്ച് കണ്ടി റോഡിന് സമീപമുള്ള സെമിത്തേരി–താവക്കര മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള വഴി പ്രശ്നത്തിന് കെ.സുധാകരൻ എംപിയുടെ ഇടപെടലിനെ തുടർന്ന് താൽക്കാലിക പരിഹാരമായി. മുൻ ധാരണ പ്രകാരം വഴിക്കായി മാറ്റി വെച്ച പ്രസ്തുത സ്ഥലത്ത് പ്രതിരോധ വകുപ്പ് മതിൽ നിർമ്മാണം ആരംഭിച്ചതോടെ ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന പ്രദേശവാസികൾക്കും, ഭക്തജനങ്ങൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം നിലനിന്നിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ എം.പി ഡിഫൻസ് അധികൃതരുമായി ബന്ധപ്പെടുകയും കണ്ണൂർ സ്റ്റേഷൻ കമാൻഡർ പരംവീർ സിംഗ് നാഗ്രയുമായി ചർച്ച നടത്തുകയും ചെയ്തു.
എംപിയുടെ അഭ്യർത്ഥന പരിഗണിച്ച് മതിൽക്കെട്ട് നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാനും വിഷയത്തിൽ വിശദമായ തുടർ ചർച്ചകൾ നടത്താനും തീരുമാനിച്ചു. ചർച്ചയിൽ കണ്ണൂർ രൂപത ബിഷപ്പ് അലക്സ് വടക്കുംതല , കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ് , ഫാദർ ആൻസിൽ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

