കണ്ണൂർ: മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. നടുവനാട് എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയും തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി. രാജേഷ് – റിജിഷ ദമ്പതികളുടെ മകളുമായ ഇലാന രാജേഷ് ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തുവെച്ചായിരുന്നു കുട്ടിയുടെ ജീവനെടുത്ത ദാരുണമായ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

