കേരളോത്സവം: കായികമത്സരങ്ങൾ നടന്നു

Kannadiparamba online news

കണ്ണൂർ : ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കായികമത്സരങ്ങൾ തുടങ്ങി. പോലീസ് പരേ‍ഡ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായിരുന്നു.

തോമസ് വക്കത്താനം, വി.കെ.സുരേഷ്ബാബു, എ.മുഹമ്മദ് അഫ്സൽ, യൂത്ത് വെൽഫെയർ ഓഫീസർ പ്രസീദ, ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാപഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ.വി.മുകുന്ദൻ, എന്നിവർ സംസാരിച്ചു. അത്‌ലറ്റിക്സ്, ബാസ്കറ്റ്‌ബോൾ, വോളിബോൾ, ഷട്ടിൽ എന്നീ മത്സരങ്ങളാണ് നടന്നത്. ബാക്കി മത്സരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!