കണ്ണാടിപ്പറമ്പ് : ആർഷസംസ്കാരഭാരതി നാരായണീയ പാരായണ യജ്ഞവും തത്ത്വവിശകലന പ്രഭാഷണവുമായി 108 പേരുടെ പാരായണ മനന യജ്ഞം നടത്തി. വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വനിതാദിനത്തിലാണ് നൂറ്റിയെട്ട് വനിതകൾ പങ്കെടുക്കുന്ന നാരായണീയ യജ്ഞം നടത്തിയത്. ലക്ഷ്മണൻ മടയൻ ദീപ പ്രോജ്വലനം നടത്തിയ യജ്ഞത്തിൽ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്, തന്നിമംഗലത്ത് ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ,ദൈവജ്ഞ തിലകം മുരളീധര വാര്യർ കല്യാശ്ശേരി ,എ കെ നാരായണൻ നമ്പൂതിരി കൈതപ്രം തുടങ്ങിയ പ്രഭാഷകർ വിവിധ ദശകങ്ങളെ അടിസ്ഥാനമാക്കി തത്ത്വവിശകലന പ്രഭാഷണങ്ങൾ നടത്തി. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് പത്ത് നാരായണീയ സമിതികൾ പാരായണത്തിൽ പങ്കെടുത്തു. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ നാരായണീയ ഗ്രന്ഥൻ്റെ വിതരണവും സമാപന പരിപാടി ഉദ്ഘാടനവും ചെയ്തു.
നാരായണീയ പാരായണ മത്സരത്തിൽ തെരൂർ മഹാദേവ ക്ഷേത്ര നാരായണീയ സമിതി, മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്ര നാരായണീയ സമിതി, മലപ്പട്ടം കല്ലോത്ത് മഹാദേവ ക്ഷേത്രം നാരായണീയ സമിതി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. നാരായണീയ പാരായണ സമിതികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. പങ്കെടുത്ത എല്ലാ വനിതകൾക്കും നാരായണീയം ഉപഹാരമായി നല്കി. വിശിഷ്ടാതിഥിക്ക് ഉപഹാരം നല്കി ആദരിച്ചു. വാഗ്ദേവി പുരസ്കാരം നേടിയ തന്നി മംഗലത്ത് ഉണ്ണികൃഷ്ണവാര്യരെ ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ പത്രത്തിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന വനിതയെ ആദരിച്ചു. സെക്രട്ടറി വിവി മുരളീധര വാര്യർ സ്വാഗതവുംഎം കെ രമേശൻ നന്ദിയും പറഞ്ഞു. ലക്ഷ്മണൻ മടയനെ പൊന്നാടയണിയിച്ച് ആദരിച്ചു. “നാരായണീയത്തിലൂടെ സ്ത്രീ ശക്തി” എന്നതായിരുന്നു പരിപാടിയുടെ ആദർശവാക്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

