കാൾടെക്സിൽ വൻ കഞ്ചാവ് വേട്ട; 2.1 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ

Kannadiparamba online news

കണ്ണൂർ: വിൽപനയ്ക്കായി എത്തിച്ച 2.100 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. മഹാരാഷ്ട്ര സ്വദേശി ശിവാജി ബബൻഗതം (43) ആണ് അറസ്റ്റിലായത്. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണൂർ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡിനും കണ്ണൂർ ഇൻ്റലിജൻസ് ബ്യൂറോയ്ക്കും (IB) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, കാൾടെക്സ് എന്നിവിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി വലയിലായത്. കഞ്ചാവ് സഹിതം പ്രതി കാൾടെക്സിന് സമീപം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി കേരള എ.ടി.എസിന്റെ (ATS) സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ ആർ.പി. അബ്ദുൽ നാസർ, പി.കെ. അനിൽകുമാർ, സി. പുരുഷോത്തമൻ, കെ. ഷജിത്ത് (ഐ.ബി), സി. അജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, ശ്യാം രാജ്, സുജേഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകൾ കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!