പിലാത്തറ: ഇരിണാവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുളപ്പുറം ഒറന്നിടത്ത് ചാലിലെ ഇ.വി. രാകേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.
വാനിൽ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോകുമ്പോൾ, ഇവയ്ക്ക് നടുവിലെ കയറിൽ രാകേഷ് സഞ്ചരിച്ച ബൈക്ക് കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ് രാകേഷ്. കുളപ്പുറത്തെ കക്കീൽ വീട്ടിൽ രാമകൃഷ്ണന്റെയും ഇടച്ചേരി വീട്ടിൽ സെൽവിയുടെയും മകനാണ്. സഹോദരി: ഇ.വി. രാഗി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

