പയ്യന്നൂർ: കാങ്കോലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. കാങ്കോൽ നോർത്ത് എ.എൽ.പി (ALP) സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പയ്യന്നൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ കാങ്കോൽ ഏറ്റുകുടുക്ക സ്വദേശി കെ.വി. രമേശൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 3.45 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂരിൽ നിന്നും ഏറ്റുകുടുക്കയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ താൽക്കാലിക ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഓട്ടോ യാത്രക്കാരിയായ ആലപ്പടമ്പ് സ്വദേശി ജാനകിയെ (63) പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു.
പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശിയുടെ അമ്മാവൻ കൂടിയാണ് അപകടത്തിൽ മരണപ്പെട്ട കെ.വി. രമേശൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

