പെരിങ്ങോം : സംസ്ഥാനംഭരിക്കുന്ന പാർട്ടിക്ക് അടിമപ്പണി ചെയ്യാൻ പോലീസിന്
ശമ്പളം തരുന്നത് എം കെ.ജി സെൻ്ററിൽ നിന്നല്ലെന്ന് കെ.ടി.സഹദുല്ല.
ക്രിമിനൽ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്ന പോലീസ് അധികാരികൾ എല്ലാ കാലത്തും സി.പിഎം ഭരിക്കുമെന്ന് കരുതരുതെന്നും സഹദുല്ല കൂട്ടിച്ചേർത്തു. മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ ഇക്ബാലിനെ ആക്രമിച്ച സി പി എം ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പെരിങ്ങോം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബീർ എടയന്നൂർ സ്വാഗതം പറഞ്ഞു. ഷിനാജ് അധ്യക്ഷനായി.
മുസ്തഫപൊന്നമ്പാറ, ജംഷീർ ആലക്കാട് മുഹമ്മദ് കരമുട്ടം , മുർശിദ് കോയിപ്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് സ്റ്റേഷന് സമീപം പയ്യന്നൂർ ഡിവൈ.എസ്പി . പി. എൽ .ഷൈജുവിൻ്റെ നേതൃത്വത്തിൽ ബാരിക്കേഡ് തീർത്ത്പോലീസ് തടഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

