കാട്ടാമ്പള്ളി: വിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) കാട്ടാമ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാട്ടാമ്പള്ളി എസ്.കെ കോംപ്ലക്സിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് സംഗമം ഉദ്ഘാടനം ചെയ്തു. കാട്ടാമ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് റിഷാദ് കാട്ടാമ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കാട്ടാമ്പള്ളി, കപ്പക്കടവ് ജുമാ മസ്ജിദ് ഇമാം ജലീൽ മൗലവി, മഹല്ല് പ്രസിഡണ്ട് സലാം ഹാജി, കെ.എൻ.എം ജില്ലാ കമ്മിറ്റി പ്രതിനിധി മുനീർ മാസ്റ്റർ, എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ് കാട്ടാമ്പള്ളി എന്നിവർ സംഗമത്തിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

