പള്ളിക്കുന്ന് സാഗർ കോളേജ് മുൻ പ്രിൻസിപ്പൽ സി.പി. രാധാകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

Kannadiparamba online news
Screenshot

പള്ളിക്കുന്ന്: പള്ളിക്കുന്ന് മാക്കുനി റോഡിൽ ‘സാഗറി’ൽ താമസിക്കുന്ന സി.പി. രാധാകൃഷ്ണൻ മാസ്റ്റർ (73) നിര്യാതനായി. നാല്പത് വർഷത്തോളം പള്ളിക്കുന്നിലെ സാഗർ കോളേജിൽ പ്രിൻസിപ്പലായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകളിലൂടെ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം.

പരേതരായ ദാമോദരൻ നായരുടെയും കല്ല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: രാഹുൽ (ദുബായ്), റിംന (ഇൻഫോസിസ്, ബെംഗളൂരു). മരുമകൻ: സഞ്ജു മോഹൻ.

സഹോദരങ്ങൾ: രവീന്ദ്രനാഥ്, രതീദേവി, രാജലക്ഷ്മി, രാമദാസ്, രാജഗോപാൽ, രാഗിണി, സുനിൽകുമാർ (ഖത്തർ).

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!