13.74 കോടിയുടെ വരവ് പ്രതീക്ഷിച്ച് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Kannadiparamba online news
Screenshot

കല്യാശേരി: ഉൽപാദന, പശ്ചാത്തല, അടിസ്ഥാന സൗകര്യ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 13.74 കോടി രൂപ വരവും 10.85 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീധരനാണ് അവതരിപ്പിച്ചത്.

പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മുന്തിയ പരിഗണനയാണ് ബജറ്റിൽ നൽകിയിട്ടുള്ളത്. ഉപകരണങ്ങൾ വാങ്ങൽ, ബയോമെഡിക്കൽ മാലിന്യസംസ്കരണം, പ്രൊജക്ടറും അനുബന്ധ സാമഗ്രികളും, ഫാർമസിയിലേക്ക് എയർ കണ്ടീഷനർ, പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചർ, ഡയാലിസിസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കെല്ലാം ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ:

• മാടായി: ചൈനാക്ലേ റോഡിൽ കപ്പാലം നിർമാണം.

• ഏഴോം: കണ്ണോം ഗാന്ധിറോഡ് നവീകരണം.

• കണ്ണപുരം: കയറ്റീൽ ലക്ഷംവീട് ഹരിജൻ ഉന്നതി റോഡ് നവീകരണം.

• ചെറുതാഴം: സെന്റർപള്ളി-പാണച്ചിറ റോഡ് നവീകരണം.

• ചെറുകുന്ന്: താവം റെയിൽവേ ഗേറ്റ്-പള്ളിക്കര മുട്ടിൽ ശ്മശാനം റോഡ് നവീകരണം.

• നാറാത്ത്: ചേരിക്കൽ ഫുട്പാത്ത് നവീകരണം.

• മറ്റ് പദ്ധതികൾ: ‘ബ്രാൻഡിങ് കല്യാശേരി’ ഉൽപന്ന വിതരണ കേന്ദ്രം കോർഡിനേഷൻ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ സി. നാരായണി, കെ. ബാനുമതി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, സി. സൈനബ, പി. ഗോവിന്ദൻ, വി.വി. പ്രീത, താവം ബാലകൃഷ്ണൻ, ഡി. വിമല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.എസ്. ആഷിഷ്, ജോയിന്റ് ബി.ഡി.ഒ എം.കെ.പി. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!